Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 10:16 am

Menu

Published on July 19, 2014 at 12:43 pm

പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് കഴിച്ച 9 പേരെ പോലീസ് പിടികൂടി

9-arrest-in-killing-python

ചെറുതോണി: ഇടുക്കിയില്‍ പെരുമ്പാമ്പിനെ കൊന്ന്  പാചകം ചെയ്ത് കഴിച്ച ഒൻപത് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. നാട്ടാര്‍ വയലില്‍ ജയന്‍ (32), പുത്തന്‍പുരയില്‍ ശിവകുമാര്‍ (32), മംഗലം കുന്നേല്‍ ബിനു ജോസഫ് (42), പുത്തന്‍പുരയില്‍ സുഭാഷ് ചന്ദ്രന്‍, ചാണകിഴക്കയില്‍ ബിനില്‍ (31), നായരുപാറ ചന്തയത്ത് ഗിരീഷ് (27), വെള്ളാപ്പള്ളി ജിന്‍സ് (25), പുളിയാനിപ്പുഴയില്‍ അനീഷ് (33), ഇടുക്കി ആലുംചുവട് മിറ്റത്തനാലിയല്‍ സുമേഷ് (26) എന്നിവരെയാണ്  പിടികൂടിയത്. സുമേഷിൻറെ വീട്ടില്‍ പെരുമ്പാമ്പിനെ കറിവയ്ക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമ്പോൾ ഇവർ പാമ്പിനെ കറിവെച്ചു കൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയില്‍ ഗിരീഷ്, ജിന്‍സ്, അനീഷ് എന്നിവര്‍ ചേര്‍ന്ന് തൊടുപുഴയില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങിവരുമ്പോള്‍ വഴിയരികിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ച് സമീപവാസികൾക്ക് 30,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. ഇതിന് 15 കിലോ തൂക്കമാണുണ്ടായിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News