Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:15 am

Menu

Published on November 28, 2014 at 10:12 am

ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണം:സൈനികനുള്‍പ്പെടെ ഒൻപത് മരണം

9-dead-terrorists-hid-in-army-bunker-near-jammu-border

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയായ കത്വ മേഖലയില്‍ തീവ്രവാദികള്‍നടത്തിയ ആ ക്രമണത്തില്‍ സൈനികരടക്കം 9 പേര്‍ കൊല്ലപ്പെട്ടു .. 4 തീവ്രവാദികളും 3 സൈനികരും 3 സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്.അര്‍ണിയ സെക്ടറിലെ സൈനിക ക്യാമ്പിന്  നേരെയാണ് തീവ്രവാദി ആക്രണമം ഉണ്ടായത്.സൈനിക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ സൈനിക ക്യാമ്പിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും നാല് കിലോ മീറ്റര്‍ മാത്രം അകലെയുള്ള അര്‍ണിയയിലെ സൈനിക ക്യാമ്പിന് നേരെ അഞ്ച് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. രണ്ട് സംഘങ്ങളായിട്ടായിരുന്നു ആക്രമണം. ഒരു സംഘം സൈനിക ബങ്കറില്‍ നിന്നും മറ്റൊരു സംഘം ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നുമാണ് ആക്രമണം ആരംഭിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. കാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ രാവിലെ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.കഴിഞ്ഞ മാസത്തില്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഭവിച്ചത്. ഇരുപത് പേരാണ് അതിര്‍ത്തിയിലെ വിവിധ വെടിവെപ്പുകളില്‍ മരിച്ചത്. നേപ്പാളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും ഒരുമിച്ച് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴാണ് തീവ്രവാദി ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്.

Loading...

Leave a Reply

Your email address will not be published.

More News