Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:51 pm

Menu

Published on August 24, 2016 at 8:45 am

കമ്പിവടികൊണ്ട് അമ്മയുടെ ക്രൂര മര്‍ദ്ദനം ;ഒമ്പത് കാരന്‍ ഗുരുതരാവസ്ഥില്‍ ആശുപത്രിയില്‍

9-year-old-boy-found-brutally-beaten-up-and-locked-in-house

തിരുവനന്തപുരം:അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഒമ്പത് വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. അടിമാലി സ്വദേശിനിയാണ് കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. വീട്ടില്‍ പൂട്ടിയിട്ട കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പുറത്തെത്തിക്കുകയായിരുന്നു. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടി.തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഏറെക്കാലമായി പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പൊതിച്ച തേങ്ങകൊണ്ട് നിരന്തരം മര്‍ദ്ദിച്ചതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്.കുട്ടിയുടെ അമ്മയും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കുട്ടിയുടെ അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു.കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News