Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: തൃശൂർ ഒല്ലൂരില്‍ വൈദികന്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ 8, 11, 24 തീയതികളിലാണ് സംഭവം. ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ രാജു കൊക്കന്‍ ആണ് ഒമ്പതുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയെയാണ് വൈദികന്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയത്. പീഡന ശേഷം പെണ്‍കുട്ടികുട്ടിയുടെ നഗ്ന ചിത്രം വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. പിന്നീട് വീണ്ടും രണ്ടു തവണ പെണ്‍കുട്ടിയെ വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒടുവില്‍ ഇന്നലെയാണ് പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞത്. ഉടൻ തന്നെ മാതാപിതാക്കള്‍ വനിതാ സെല്ലിൽ അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പൊലീസ് ഇന്നലെ തന്നെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവിൽ പോയിരിക്കുകയാണ്. വൈദികനായുള്ള തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമം, ബലാത്സംഗം തുടങ്ങിയ കേസുകളും ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
Leave a Reply