Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 10:07 pm

Menu

Published on January 3, 2018 at 1:36 pm

ആട് 2ന് തിയേറ്ററുകള്‍ കിട്ടാന്‍ കാലുവരെ പിടിക്കേണ്ടിവന്നുവെന്ന് വിജയ് ബാബു

vijay-babu-about-aadu-2

ആട് 2 ന്റെ റിലീസ് ദിവസത്തിനു തൊട്ടു മുന്‍പ് വരെ ഇത് വിജയിക്കുമെന്ന് തങ്ങളുടെ ടീമിലല്ലാതെ ആര്‍ക്കും വിശ്വാസമില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ വിജയ് ബാബു.

വളരെ ബുദ്ധിമുട്ടിയാണ് തിയേറ്ററുകള്‍ കിട്ടിയതെന്നും അദ്ദേഹം മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തി. മേജര്‍ ടൗണുകളിലൊന്നും തിയേറ്ററുകള്‍ കിട്ടിയില്ല. വലിയ പടങ്ങള്‍ വരുന്ന സമയത്ത് നിങ്ങള്‍ ഇതുപോലുള്ള ചെറിയ പടങ്ങളുമായി വരുന്നതെന്തിനാണെന്നാണ് തിയേറ്ററുകാര്‍ ചോദിച്ചതെന്നും വിജയ് ബാബു പറയുന്നു.

അവരുടെ കാലുപിടിച്ചു ചോദിച്ചു രണ്ട് ഷോ എങ്കിലും തരണമെന്ന്. തിയേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയേറ്ററുകളില്‍ ഒരു ഷോ രണ്ടു ഷോ ആയി തിരുകി കയറ്റിയ അവസ്ഥയായിരുന്നുവെന്നും ആര്‍ക്കും വിശ്വാസം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ചില വലിയ തിയേറ്ററുകളുടെ ഉടമസ്ഥര്‍ നിങ്ങള്‍ വിളിച്ചതുകൊണ്ട് ചുമ്മാ ഒരു ഷോ തന്നതാണെന്നുവരെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിജയ് ബാബു വെളിപ്പെടുത്തി. പിന്നീട് അവര്‍ പറഞ്ഞു, ഞങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല ഇത് വിജയിക്കുമെന്ന്. നിങ്ങള്‍ക്ക് വട്ടാണെന്നാണ് ഞങ്ങള്‍ വിചാരിച്ചത് എന്ന്. അങ്കമാലി ഡയറീസ് ഹിറ്റായതിന്റെ പേരില്‍ വേറൊരു സിനിമ എടുക്കുന്നു എന്നായിരുന്നു ഞങ്ങള്‍ വിചാരിച്ചത് എന്നും പറഞ്ഞു.

അതേ തിയറ്ററിലെ ഓണേഴ്‌സ് തന്നെ രാത്രി 12 മണിക്കും 2 മണിക്കും സെക്കന്റ് ഷോ വച്ചിട്ട് ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ വിളിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. ഒരു ഷോയ്ക്കുവേണ്ടി കാലു പിടിച്ച തിയേറ്ററില്‍ അതേ ഉടമസ്ഥന്‍ വിളിച്ച് എനിക്ക് നാല് ഷോ കളിക്കാന്‍ നാളെ മുതല്‍ പടം തരുമോ എന്ന് ചോദിച്ചപ്പോള്‍ സന്തോഷം തോന്നി.

ആടിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള തീരുമാനം ഒരു എടുത്തുചാട്ടമല്ലെന്നും വളരെ ആലോചിച്ച് , നിരീക്ഷിച്ച് ചെയ്‌തെടുത്ത ഒരു തീരുമാനമാണെന്നും വിജയ് ബാബു വ്യക്തമാക്കി. ഏതു സിനിമ എടുക്കുമ്പോഴും താന്‍ ഫ്രൈഡേ ഫിലിംസിലെ അണിയറപ്രവര്‍ത്തകരോടു കൂടി ആലോചിച്ച ശേഷമാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News