Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:33 pm

Menu

Published on January 15, 2018 at 11:54 am

പ്രതീക്ഷകൾ തെറ്റിച്ച് സലിം കുമാർ ചിത്രം

daivame-kaithozham-kekumaarakanam-review

ഈ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് ഒരേ ഒരു കാരണം മാത്രം ഉണ്ടായിരുന്നുള്ളൂ. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ കോമഡി ചിത്രം. ജയറാമിന്റെ ഈ വര്‍ഷത്തെ തിരിച്ചുവരവ് ഈ ചിത്രത്തിലൂടെ ആയിരിക്കും എന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ ആ പ്രതീക്ഷകളെ പാടെ തെറ്റിക്കുന്നതായിരുന്നു ചിത്രം. ആക്ഷേപഹാസ്യവും ഫാന്റസിയും ചേര്‍ത്ത കുടുംബകഥ അതായിരുന്നു സലിം കുമാര്‍ പറയാന്‍ ശ്രമിച്ചത്. പക്ഷെ പറഞ്ഞു തീര്‍ന്നപ്പോഴേക്കും വേറെ എന്തൊക്കെയോ ആയ അവസ്ഥ.

സമകാലികപ്രസക്തിയുള്ള ഈ അടുത്ത കാലത്ത് നടന്ന ഒട്ടുമിക്ക എല്ലാ സംഭവങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്നുണ്ട്. സലിം കുമാറിന്റെ ഗോപി കരിമണ്ണൂര്‍ എന്ന കഥാപാത്രവും, പുളളിയുടെ മെസ്സി & ഗോപി ജ്വല്ലറിയൊക്കെ അതിന് ഉദാഹരണമാണ്. സ്ത്രീപുരുഷ സമത്വമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പുരുഷന്‍ കുടുംബം ആകുന്ന കഞ്ഞിയിലെ അരിയാണെന്നും സ്ത്രീ അതിനു രുചി നല്‍കുന്ന ഉപ്പ് ആണെന്നും, ഉപ്പ് അതിന്റെ ലെവലില്‍ നിന്നില്ലേല്‍ കഞ്ഞി കുളമാകും എന്നുമാണ് ചിത്രം മുന്നോട്ടു വയ്ക്കുന്ന സന്ദേശം.

ദൈവം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ ഭൂമിയിലേക്ക് വരുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതിലൂടെ നമ്മുടെ നാട്ടിലെ അന്തവിശ്വസങ്ങളെയും പിന്നെ ഇന്ന് നമ്മുടെ സമൂഹത്തിലുള്ള സ്ത്രീ സമത്വ വിഷയങ്ങളെ ഒക്കെയാണ് പരിഹസിക്കാന്‍ ഉദ്ദേശിച്ചത്. പക്ഷേ ഒന്നും ഫലം കണ്ടില്ല. തീര്‍ത്തും രസകരമല്ലാത്ത സ്‌ക്രിപ്റ്റിംഗ് , കഥയുടെ നട്ടെല്ലല്ലയ്മയെ മറക്കാന്‍ ഉള്ള സന്ദര്‍ഭങ്ങള്‍ തിരക്കഥയില്‍ ഇല്ല. ആകെ മൊത്തത്തില്‍ തീര്‍ത്തും നിരാശ ഏകിയ സിനിമ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News