Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് എന്ന നടനെ സംബന്ധിച്ചെടുത്തോളം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് രാമലീല. ദിലീപ് പ്രതിസന്ധികള്‍ നിറഞ്ഞ ഘട്ടത്തിലൂടെ കടന്നു പോയിട്ട് പോലും ചിത്രം വാരിക്കൂട്ടിയത് 80 കോടിയാണ്. മോഹന്‍ലാലിന്റെ ദൃശ്യം സിനിമയുടെ റെക്കോര്‍ഡ് ചിത്രം മറികടന്നിരുന്നു.
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ രാമലീല ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമയല്ല, പകരം പുട്ടിന്റെ രൂപത്തില്‍. ദിലീപിന്റെയും നാദിര്ഷയുടെയും സംയുക്ത സംരംഭമായ ദേ പുട്ടിലൂടെയാണ് രാമലീല പുട്ടിന്റെ രൂപത്തില്‍ വീണ്ടും എത്തിയിരിക്കുന്നത്. രാമലീലയുടെ സംവിധായകന്‍ തന്നെ ഇതിന്റെ ആദ്യ കസ്റ്റമര്‍ ആയി എന്നത് അതിലും രസകരമായ കാര്യം.
രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയായിരുന്നു തന്റെ സിനിമയുടെ പേരിലിറങ്ങിയ പുട്ടിന്റെ ആദ്യ സംവിധായകന്‍. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്. പുട്ടിന്റെ ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. രാമലീല പുട്ടിന്റെ ആദ്യ ആവശ്യക്കാരനായി എത്തിയത് അരുണ്‍ ഗോപിയാണ്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.



Leave a Reply