Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയ്ക്കകത്തെ തന്റെ പ്രകടനവും സിനിമക്ക് പുറത്തെ തന്റെ നിലപാടുകളും എല്ലാം കൊണ്ട് തന്നെ ഏറെ വ്യത്യസ്തനായ നടനാണ് വിജയ് സേതുപതി. അതിനാല്‍ തന്നെയാണ് വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ഇപ്പോഴിതാ ജീവ നായകനാകുന്ന കീ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങിനിടെ ഒരു സംഭവമുണ്ടായി. തന്റെ വ്യക്തിത്വവും നിലപാടുകളും സ്പഷ്ടമാക്കുന്ന വിധത്തിലുള്ളതായിരുന്നു ഈ സംഭവം.
ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി മാറിയപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ സംഘാടകര്‍ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്. സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് തിരിച്ചെത്തിയ അദ്ദേഹം ഈ സംഭവത്തിനെതിരെ രൂക്ഷമായരീതിയില്‍ പ്രതികരിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ ഈ പ്രവൃത്തി രംഗം ശാന്തമാക്കുകയും ചെയ്തു.
പരിപാടിക്കിടെ നിര്‍മാതാക്കള്‍ക്ക് സംസാരിക്കാന്‍ ഒരു അവസരം ലഭിച്ചപ്പോഴാണ് നിര്‍മ്മാതാക്കളുടെയും മറ്റും വിഷയങ്ങള്‍ സംസാരിച്ചു രംഗം വഷളാക്കാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വേദിയിലുണ്ടായിരുന്ന വിജയ് സേതുപതി ഇറങ്ങിപ്പോകാന്‍ തുനിഞ്ഞത്. നിര്‍മാതാക്കളുടെ സംഘടനാ പ്രശ്നങ്ങള്‍ സംസാരിക്കേണ്ട ചടങ്ങില്ല ഇതെന്നും പകരം ഇതൊരു പൊതു ചടങ്ങാണെന്നും ഓര്‍മ്മിപ്പിച്ച അദ്ദേഹം എന്തിനാണ് ഇവിടെ വന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു പോയെന്നും കൂട്ടിച്ചേര്‍ത്തു.
Leave a Reply