Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് ദിലീപും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൂടെ കേക്ക് മുറിച്ച് ആഘോഷിച്ചാണ് ദിലീപ് ആദിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്നിരിക്കുന്നത്. ആദി എന്ന് മലയാളത്തില്‍ വലുതായി എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം.
തിയേറ്റര്‍ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ആദിയുടെ വിജയാഘോഷംനടന്നത്. ഇവിടെയാണ് ആദി എന്നെഴുതിയ കേക്ക് മുറിച്ച് ദിലീപും ആഘോഷത്തിന്റെ ഭാഗമായത്. കേക്ക് ആന്റിണി പെരുമ്ബാവൂരും ദിലീപും ചേര്‍ന്നാണ് മുറിച്ചുത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു.
കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷംആദ്യമായിട്ടാണ് ദിലീപ് ഒരു സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. സംഘടനയുടെ നേതൃത്വ സ്ഥാനങ്ങള്‍ ഒന്നും തല്‍ക്കാലം താന്‍ ഏല്‍ക്കുന്നില്ലെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്ന ദിലീപ് ഒരു സാധാരണ അംഗം എന്ന നിലയിലായിരുന്നു ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. പ്രണവ് മോഹന്‍ലാലുമായി ദിലീപിന് ലൈഫ് ഓഫ് ജോസൂട്ടി സിനിമയുടെ സെറ്റ് മുതലേ നല്ല ബന്ധമുണ്ട്. ചിത്രത്തിന്റെ സഹസംവിധായകനായി പ്രണവ് മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചിരുന്നു.
Leave a Reply