Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 12:52 am

Menu

Published on May 7, 2013 at 6:00 am

ഇന്ത്യക്കും ചൈനക്കും ഇടയിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നു എന്ന് പെന്റഗൊൻ

dispute-between-india-and-china-pentagon

ന്യുഡല്‍ഹി: അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് പെന്റഗണിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച ചൈനീസ് സൈന്യത്തെ ഉന്നതതല സൈനിക ഇടപെടലുകളെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ തീരില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുമ്പോഴും അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അരുണാചല്‍ പ്രദേശാണ് പ്രധാന തര്‍ക്കവിഷയം. അരുണാചല്‍ ടിബറ്റിന്റെ ഭാഗമായതിനാല്‍ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. ടിബറ്റന്‍ സമതലത്തിലെ അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നുണ്ട്.

അതേസമയം, ലഡാക്കില്‍ ചൈന കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അധിനിവേശത്തെപറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് പരമാര്‍ശിക്കുന്നില്ല. അരുണാചല്‍ പ്രദേശിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് നല്‍കാനിരുന്ന 290 കോടി ഡോളര്‍ സഹായം ചൈന തടയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണാചല്‍ പ്രദേശിലെ ജലപദ്ധതികള്‍ക്കായി ഇന്ത്യ സഹായധനം ഉപയോഗിക്കുമോ എന്ന ആശങ്കയെ തുടര്‍ന്നായിരുന്നു ഇത്. 2011 വരെ 180 അതിര്‍ത്തി ലംഘനങ്ങളാണ് ചൈന നടത്തിയത്. 2012 സപ്തംബര്‍ ആയപ്പോഴേക്കും ഇത് 400 ആയി ഉയര്‍ന്നു.

Loading...

Leave a Reply

Your email address will not be published.

More News