Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാര്‍വതിക്കെതിരെ വീണ്ടും ഡിസ്ലൈക്ക് കാമ്പയിന്‍ ശക്തമാകുന്നു. മൈ സ്റ്റോറിയിലെ രണ്ടാമത്തെ പാട്ടിനാണ് വീണ്ടും ഡിസ്ലൈക്ക് പൂരം. കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശവും അതിനെ തുടര്‍ന്ന് വന്ന സംഭവങ്ങളും തെല്ലൊന്നുമായിരുന്നില്ല പാര്‍വതിയെ ബാധിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ പാട്ടിനും ഇത്തരത്തിലൊരു ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.
രോഷ്?നി ദിനകര്‍ സംവിധാനം ചെയ്യുന്ന പൃത്വിയും പാര്‍വതിയും ഒരുമിച്ച് വീണ്ടുമെത്തുന്ന ‘മൈ സ്?റ്റോറിയി’ലെ ആദ്യ വീഡിയോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു യുട്യൂബില്‍ കാണാന്‍ കഴിഞ്ഞത്. രണ്ടുപേരും ഒരുമിച്ചഭിനയിച്ച ഗാനത്തിന് 45000 ലൈക്‌സ് കിട്ടിയപ്പോള്‍ 164000 ഡിസ്ലൈക്‌സ് ആയിരുന്നു കിട്ടിയത്. ഇന്നലെ ഇറങ്ങിയ ചിത്രത്തിലെ രണ്ടാമത്തെ പാട്ടിനും ഇത് തന്നെയാണ് ഗതി വന്നിരിക്കുന്നത്.
5000 ലൈക്‌സ് കിട്ടിയ ഈ പാട്ടിന് ഇപ്പോള്‍ തന്നെ 11000 ഡിസ്ലൈക്‌സ് ഉണ്ട്. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ ആദ്യത്തേത് പോലെ തന്നെയാകും എന്നുറപ്പ്. വീഡിയോക്ക് താഴെയായി വരുമാണ് കമന്റുകളും ആ കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷെ സംവിധായിക റോഷ്നി ദിനകറിനെ സംബന്ധിച്ചെടുത്തോളം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത് മുതല്‍ ഇന്നുവരെയുള്ള ഓരോ ദിവസങ്ങളും. പാര്‍വതി ഉണ്ട് എന്ന ഒരൊറ്റ കാരണത്താല്‍ പ്രേക്ഷകര്‍ ചിത്രം കയ്യൊഴിഞ്ഞാല്‍ പാര്‍വതിയുടെ കരിയറിനെ അത് ബാധിക്കുന്ന പോലെ തന്നെ സംവിധായികയെയും ബാധിക്കും.
Leave a Reply