Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 1:24 am

Menu

Published on February 17, 2018 at 1:53 pm

നാഷണല്‍ ക്രഷ് പ്രിയ ഇനി ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും

priya-p-varrier-to-instagram-marketing

ഒറ്റ പാട്ടിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ പി വാര്യര്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും. ഇന്‍സ്റ്റാഗ്രാമില്‍ മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ്.

ഇതു തന്നെയാണ് പ്രിയ പി വാര്യരെ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കെത്തിച്ചതും. ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ പരസ്യ രംഗത്തേക്ക് വന്നിരിക്കുന്നത്. ഉപയോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന രീതിയെയാണ് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ്.

നിലവില്‍ 35 ലക്ഷം ആളുകളാണ് ഇന്‍സ്റ്റാഗ്രമില്‍ പ്രിയയെ പിന്തുടരുന്നത്. മലയാളത്തില്‍ തന്നെ ഇന്‍സ്റ്റാഗ്രമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് പ്രിയ.

രണ്ടായിരം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെയാണ്. ഒറ്റ ദിവസം കൊണ്ട് ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്‌സിനെയാണ്.

ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്.

ഇപ്പോള്‍ തന്നെ പ്രമുഖ ബാന്‍ഡുകള്‍ പ്രിയയെ ലക്ഷ്യംവച്ച് രംഗത്തെത്തി കഴിഞ്ഞു. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വണ്‍ പ്ലസ്, സ്നാക്ക്സ് കമ്പനി പ്രിങ്കിള്‍സ് എന്നിവയാണ് പ്രിയയെ വെച്ച് ഇന്‍ഫളുവന്‍സര്‍ മാര്‍ക്കറ്റിങ്ങ് ചെയ്തിരിക്കുന്നത്. വണ്‍ പ്ലസ് വണ്ണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ വണ്‍ പ്ലസ് 5ടിയ്ക്ക് വീഡിയോ പ്രമോഷനാണ് പ്രിയ നല്‍കുന്നത്. അതേമയം, പ്രിങ്കിള്‍സിന് ഫോട്ടോയും.

എന്നാല്‍ ഒരു പോസ്റ്റിന് പ്രിയക്ക് ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകള്‍ മാത്രം ഇരുപതിനായിരത്തിന് മുകളില്‍ വരും.

വിരാട് കോഹ്ലി അടക്കമുള്ള നിരവധി താരങ്ങള്‍ ഇത്തരത്തില്‍ നിരവധി ഉല്‍പന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങള്‍ വഴി ചെയ്യുന്നുണ്ട്. അതെല്ലാം പ്രമോഷനല്‍ പോസ്റ്റുകളായിരിക്കും.

ലോക സുന്ദരി മാനുഷി ചില്ലര്‍ പോലും പ്രിയയുടെ പുറകിലാണ്. 28 ലക്ഷമാണ് മാനുഷിയുടെ ഫോളോവേഴ്‌സ്. നിലവില്‍ 37 ലക്ഷമാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രിയയുടെ ആരാധകര്‍. ദുല്‍ക്കറാണ് തൊട്ടുപുറകില്‍ 19 ലക്ഷം. നടി പാര്‍വതിക്കും ഇന്‍സ്റ്റാഗ്രാമില്‍ പത്ത് ലക്ഷം ആരാധകരുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News