Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടുറോഡില്‍ സൈക്കിളില്‍ പൊരിവെയിലത്ത് പപ്പടം വിറ്റ് ഹൃത്വിക് റോഷന്‍. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ഹൃതിക് എത്തുകയാണ് ബിഹാറില്‍ നിന്നുമുള്ള ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍.
നടുറോഡില്‍ സൈക്കിളില്‍ പപ്പടം വില്‍ക്കുന്നയാളായി താരം എത്തിയിട്ടും ആരാധകര്‍ തിരിച്ചറിഞ്ഞില്ല. അത്രക്കും വ്യത്യസ്തമായിരുന്നു വേഷം. ജയ്പൂരിലെ തിരക്കുള്ള റോഡില്‍ വിയര്‍പ്പ് നിറഞ്ഞ ഷര്‍ട്ടുമിട്ടാണ് ഹൃത്വിക് സൈക്കിളില്‍ എത്തിയത്.
ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് സൂപ്പര്‍ 30 എന്നാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോസ്റ്റ ഇറങ്ങിയത് മുതല്‍ തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
എല്ലാ വര്‍ഷവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള എഞ്ചിനിയറാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന വ്യക്തിയാണ് ആനന്ദ് കുമാര്‍. 15 വര്‍ഷത്തിനിടെ 450 വിദ്യാര്‍ത്ഥികളെയാണ് ആനന്ദ് കുമാര്‍ എഞ്ചിനിയറിംഗ് കോളേജിലേക്കയച്ചത്. ചിത്രത്തെ കുറിച്ച് ഹൃതിക് റോഷനും നല്ല പ്രതീക്ഷയില്‍ തന്നെയാണ്.
Leave a Reply