Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ശ്രീദേവിയുടെ പെട്ടെന്നുള്ള മരണത്തിൻറെ ആഘാതത്തിലാണ് ഇന്ത്യൻ സിനിമാലോകം. കുറച്ച് ദിവസമായി ശ്രീദേവിയുടെ മരണം തന്നെയായിരുന്നു എല്ലാ വാര്‍ത്ത ചാനലുകളിലും ഉണ്ടായിരുന്നത്. ഒട്ടനവധി താരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയ വഴി ശ്രീദേവിയ്ക്ക് ആദാരഞ്ജലി അര്‍പ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ ട്വീറ്റ്. ഇതിലൂടെ ശ്രീദേവിയുടെ മരണത്തെയും ചാനല്‍ ചര്‍ച്ചകളെയും പരിഹസിച്ചിരിക്കുകയാണ് നടി. ശ്രീദേവിയുടെ മരണത്തിന് ശേഷം എല്ലാ ചാനലുകളിലും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പുകളുമാണ് ഉണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ എന്നെങ്കിലും മരിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റില്‍ പറഞ്ഞത്. എന്നാൽ ഇതോടെ കസ്തൂരിയുടെ പോസ്റ്റിന് പലയിടത്ത് നിന്നും വിമർശനങ്ങൾ വന്നുകൊണ്ടിരിക്കയാണ്. ശ്രീദേവി മരിച്ച് കിടക്കുമ്പോള്‍ തന്നെ ഇതുപോലുള്ള തമാശ എങ്ങനെ പറയാന്‍ തോന്നുവെന്നാണ് പലരും കസ്തൂരിയോട് ചോദിച്ചിരിക്കുന്നത്. എന്നാൽ നടി പറയുന്നത് തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിയ തമാശയായിരുന്നു ഇതെന്നും അത് താന്‍ കോപ്പി പേസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ്. എന്നാൽ നടിയുടെ പോസ്റ്റിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply