Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ദ്രജിത്തിൻറെയും പൂർണ്ണിമയുടെയും മകൾ പ്രാർത്ഥനയുടെ പുതിയ ഗാനം വൈറലാകുന്നു. ‘യേ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രത്തിലെ ചന്നാ മേരേ യാ മേരേ യാ എന്ന ഗാനമാണ് ഇത്തവണ പ്രാർത്ഥന പാടിയത്. ഇതിന് മുമ്പ് പ്രാർത്ഥന പാടിയ പല പാട്ടുകളും വൈറലായിരുന്നു. ഹിന്ദി,ഇംഗ്ലീഷ്, മലയാളം തുടങ്ങിയ പാട്ടുകൾ പാടിയിട്ടുള്ള പ്രാർത്ഥനയുടെ വീഡിയോയ്ക്ക് ആരാധകരും ഏറെയാണ്. അച്ഛൻ ഇന്ദ്രജിത്ത് നായകനാവുന്ന ‘മോഹൻലാൽ’എന്ന സിനിമയിലും പ്രാർത്ഥന പാടിയിട്ടുണ്ട്. ലാലേട്ടാ എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനമാണ് പ്രാത്ഥന ചിത്രത്തിൽ പാടിയത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൻറെ ടീസർ പുറത്ത് വന്നത് മുതൽ പലരും അന്വേഷിച്ചിരുന്നത് ഈ ഗാനം പാടിയത് ആരാണെന്നായിരുന്നു. അവസാനം ചിത്രത്തിൻറെ തിരക്കഥാകൃത്ത് സുരേഷ് വരനാട് ഫേസ്‌ബുക്കിലൂടെ ഈ ഗാനം പാടിയത് പ്രാർത്ഥനയാണെന്ന് അറിയിക്കുകയായിരുന്നു. പ്രാർത്ഥനയുടെ പാട്ട് മാത്രമല്ല ഗിത്താർ വായനയും ഡബ്‌സ്മാഷും എല്ലാം വൈറലാണ്.
–
Leave a Reply