Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2024 3:26 pm

Menu

Published on August 12, 2013 at 5:10 pm

ഭീഷണി : ഇന്ത്യന്‍ ഡോക്ടര്‍ ലീഡ്സില്‍ ജീവനൊടുക്കി

indian-doctor-committed-suicide-in-london

ലീഡ്സ് : ലീഡ്‌സില്‍ എന്‍ എച്ച് എസിനുവേണ്ടി പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡോ. ആനന്ദ് കാമത്ത് എന്ന നാല്‍പത്തിരണ്ടുകാരനാണ് കടുംകൈയ്ക്ക് മുതിര്‍ന്നത്. എന്‍ എച്ച് എസിന്റെ ഭീഷണികള്‍ മൂലമാണ് ഡോ. കാമത്ത് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുകയും ചെയ്യുന്ന ഡോ. രജനി പ്രസാദ് വെളിപ്പെടുത്തി.രോഗികളുടെ റെക്കോഡുകള്‍ കൃത്യമായി പരിപാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ എന്‍ എച്ച് എസ് ഉദ്യോഗസ്ഥരുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു മൂന്നു കുട്ടികളുടെ പിതാവായ ഡോ. കാമത്ത്. അധികൃതര്‍ അദ്ദേഹത്തെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ വിളിച്ചുവരുത്തി പരിഹസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഭാര്യ വെളിപ്പെടുത്തി. ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News