Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിൽ വെച്ചു. 45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടിയാണ് നടിയുടെ ചെന്നൈയിലെ ഫ്ലാറ്റ് ലേലത്തിന് വെച്ചത്. ഈ മാസം ഇരുപത്തിയാറിനാണ് ലേലം തീരുമാനിച്ചിരിക്കുന്നത്. ഫ്ലാറ്റിന് 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് വിലയിട്ടിരിക്കുന്നത്. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേഷ് കുമാറിൻറെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു. 1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ലാത്തതിനാലാണ് കുടിശിക 45 ലക്ഷത്തില്‍ എത്തിയത്. ഫ്ലാറ്റിൻറെ വാടകയായി എല്ലാ മാസവും ലഭിക്കുന്ന 13,000 രൂപകൊണ്ട് കുടിശ്ശിക ഈടാക്കാൻ സാധിക്കില്ല. അഭിഭാഷകനായ ഉമാശങ്കർ എന്നയാളാണ് ഈ ഫ്ലാറ്റിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. ഇയാൾ 2005 ല്‍ ശ്രീവിദ്യമരിക്കുന്നതിന് മുന്‍പേ ഈ വീട് വാടകക്ക് എടുത്തിരുന്നു.
Leave a Reply