Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on March 16, 2018 at 1:03 pm

പ്രമുഖ രാഷ്ട്രീയ നേതാവിൻറെ മകൻ തന്നെ ട്രെയിനിൽ വെച്ച് അപമാനിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ജോസ് കെ. മാണിയുടെ ഭാര്യ

kottayam-mps-wife-reveals-in-memoir-she-was-abused-by-politicians-son

കോട്ടയം :പ്രമുഖ രാഷ്ട്രീയ നേതാവിന്‌റെ മകന്‍ തന്നെ ട്രെയിനില്‍ വെച്ച് അപമാനിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എംപി ജോസ്.കെ.മാണിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. യാത്രയിലേറ്റ അപമാനം വിവരിച്ച് ‘മീ ടൂ’ പ്രതാരണത്തില്‍ താനും പങ്കു ചേരുന്നുവെന്ന് നിഷ പറയുന്നു.തനിച്ച് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിൽ രാഷ്ട്രീയ നേതാവിന്‍റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് തന്നെ പരിചയപ്പെടുകയായിരുന്നു.മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞ് പരിചയപ്പെട്ടു.അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും അയാൾ പറഞ്ഞു.

സംസാരത്തിനിടെ അയാൾ അനാവശ്യമായി തൻറെ കാലിൽ സ്പർശിച്ചുവെന്ന് നിഷ പുസ്തകത്തിൽ പറയുന്നു. പിന്നീട് ശല്യം സഹിക്കാനാവാതെ എഴുന്നേറ്റ് പോകാന്‍ പറഞ്ഞെങ്കിലും അയാൾ അതിന് തയ്യാറായില്ല. പിന്നീട് ടിടിആറിനോട് പരാതിപ്പെട്ടു. എന്നാൽ യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉള്ളവരായതിനാൽ ഇത് അവസാനം എൻറെ തലയിൽ വീഴുമെന്ന് പറഞ്ഞ് ടിടിആര്‍ കൈമലര്‍ത്തുകയായിരുന്നു. തിരിച്ച് സീറ്റിൽ വന്നിരുന്നിട്ടും അയാൾ ശല്യപ്പെടുത്തല്‍ തുടര്‍ന്നു.അവസാനം അയാളോട് ഒച്ചയിട്ട് ശകാരിച്ച ശേഷം അവിടെ നിന്നും താൻ തന്നെ എഴുന്നേറ്റ് പോവുകയായിരുന്നു. വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തില്‍ നിഷ പറയുന്നുണ്ട്.

Loading...

Comments are closed.

More News