Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 12:15 am

Menu

Published on March 21, 2018 at 10:30 am

താൻ തല്ലിയ ആ സൂപ്പർതാരം ആരാണെന്ന് വെളിപ്പെടുത്തി രാധിക ആപ്‌തെ

radhika-apte-opens-up-on-slapping-a-telugu-actor

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരം തന്നോട് മോശമായി പെരുമാറിയതായും അയാളെ താന്‍ തല്ലിയിട്ടുണ്ടെന്നും ബോളിവുഡ് താരം രാധിക ആപ്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു. ആ താരം ആരാണെന്നറിയാൻ ആരാധകർ പല അന്വേഷണങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഇപ്പോൾ രാധിക തന്നെ ആ താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ബാൽകൃഷ്ണയാണ് ആ നടൻ എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം നടന്നത്.

ഒരുപാട് ആളുകൾ ഉണ്ടായിരുന്ന സെറ്റിൽ താൻ സുഖമില്ലാതെ കിടക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ബാലകൃഷ്ണ തൻറെ കാലിൽ ഇക്കിളിയാക്കുകയായിരുന്നു. ആദ്യം അറിയാതെ പറ്റിയതാണെന്നാണ് കരുതിയത്. എന്നാൽ അയാൾ അത് വീണ്ടും തുടർന്നു. ദേഷ്യം വന്ന താൻ അയാളുടെ മുഖത്ത് പെട്ടെന്ന് അടിക്കുകയായിരുന്നു. മേലാല്‍ ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ആ നിമിഷം സെറ്റിലെ എല്ലാവരും സ്തംഭിച്ച് നിന്നുപോയി. അയാൾ ഒരിക്കലും എന്നിൽ നിന്ന് അത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ച് കാണില്ല. ലയണ്‍, ലെജന്‍ഡ് എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്.ഇതില്‍ പ്രധാനവേഷത്തിലെത്തിയത് ബാലകൃഷ്ണയായിരുന്നു.

Loading...

One response to “താൻ തല്ലിയ ആ സൂപ്പർതാരം ആരാണെന്ന് വെളിപ്പെടുത്തി രാധിക ആപ്‌തെ”

  1. Philip says:

    Vattayirrikkum.

Leave a Reply

Your email address will not be published. Required fields are marked *

More News