Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 3:41 pm

Menu

Published on March 28, 2018 at 11:54 am

കർണാടക തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

karnataka-election-2018

ബെഗംളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു .മെയ് 12-ന് തിരഞ്ഞെടുപ്പും 15 നു വോട്ടെണ്ണലും നടത്താനാണ് തീരുമാനം . തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു . മുൻ വർഷങ്ങളെ അപേക്ഷിച് തിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവൻ മണ്ഡലങ്ങളിലും വിവി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത ഒപ്പം വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം അവരുടെ ചിത്രവും ഉണ്ടാവും.തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് അറിയിച്ചു. ഇലക്ഷൻ പ്രചാരണം പ്രകൃതി സൗഹൃദം ആവണമെന്നും ഉച്ചഭാഷിണികൾ ഉബയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്നും പാർട്ടികൾക്ക് നിർദേശമുണ്ട് .ഇതിനിടെ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് തീയതി ബിജെപി നേരെത്ത പ്രഖ്യാപിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട് . ബിജെപിയുടെ ഐ ടി സെല്‍ മേധാവിയുടെ ട്വീറ്റാണ് വിവാദമായത്. 11 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താസമ്മേളനം ആരംഭിച്ചു. 11.10 നു ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളിവ്യ തീയതി ട്വീറ്റ് ചെയ്തു. മെയ് 12 ന് വോട്ടെടുപ്പും മെയ് 18 ന് വോട്ടെണ്ണല്‍ എന്നുമായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഈ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തീയതി പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് 10 മിനിറ്റോളം കഴിഞ്ഞ ശേഷമായിരുന്നു തീയതി പ്രഖ്യാപിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫലപ്രഖ്യാപന തീയതി തെറ്റായിട്ടാണ് ട്വീറ്റ് എന്ന് ചൂണ്ടിക്കാട്ടി ചിരിക്കുക മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയ്തത്. സംഭവം വിവാദമയതോടെ അമിത് മാളവ്യ ട്വീറ്റ് നീക്കം ചെയ്തു.വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം ബാക്കി നില്‍ക്കേ കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിനും ബിജെപിക്കും വളരെ നിര്‍ണായകമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News