Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:15 pm

Menu

Published on March 29, 2018 at 2:25 pm

പാര്‍വതി മനസു തുറക്കുന്നു ; സിനിമയിലേയ്ക്കുള്ള മടങ്ങിവരന്നു എന്നാൽ ആ രണ്ടു പേർക്കൊപ്പം അഭിനയിക്കില്ല..!!

parvathy-jayaram-returns

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് പാര്‍വ്വതി. ജയറാമിന്റെ ഭാര്യയായ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴും താരത്തിനോടുള്ള സ്‌നേഹത്തിന് കുറവെന്നും വന്നിട്ടില്ല ആരാധകർക്ക് . ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരത്തിന്റെ മകന്‍ കാളിദാസന്‍ സിനിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു എന്നത് ഏറെ സന്തോഷമുള്ള വാർത്തയായിരുന്നു . പൂമരത്തിലൂടെ എത്തിയ കണ്ണനെയും നിറഞ്ഞ മനസോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
_

_

ഇതോടെ ആരാധക മനസ്സിൽനിന്നും ഉഴർന്നുവന്ന ഒരു ചോദ്യമാണ് കാളിദാസനൊപ്പം പാര്‍വ്വതിയും സിനിമയിലേക്ക് മടങ്ങി വരുമോ എന്നത് . ഒടുവില്‍ പാര്‍വ്വതി മനസ്സു തുറന്നു.

മനസ്സിനിഷ്‌ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കിൽ സിനിമയിലേയ്ക്കു തിരിച്ചുവരണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ ഇനി കാളിദാസനൊപ്പവും ജയറാമിനൊപ്പവും അഭിനയിക്കാനില്ല എന്നും വ്യക്തമാക്കി . അതിന്റെ കാരണം മറ്റൊന്നുമല്ല കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇതുതന്നെയാണ് .

എന്നാല്‍ തനിക്ക് ചെയ്യാൻ പറ്റുന്ന നല്ല റോളുണ്ടെങ്കില്‍ താന്‍ അത് ഏറ്റെടുക്കാൻ തയ്യാറാണെന്നും ഒരു അഭിമുഖത്തിലാണ് പാര്‍വ്വതി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News