Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:27 pm

Menu

Published on March 31, 2018 at 9:25 am

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനം തിരുവനന്തപുരത്ത്; ഏപ്രില്‍ 6, 7 ന്

huddle-trivandrum-on-april-6th-7th

തിരുവനന്തപുരം∙ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനം ‘ഹഡില്‍ കേരള’ തിരുവനന്തപുരത്ത് ആരംഭിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സമ്മേളനം ഏപ്രില്‍ 6,7 തീയതികളിൽ കോവളം ലീല ബീച്ച് റിസോര്‍ട്ടില്‍ വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹഡില്‍ കേരള ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍.

സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും(പിച്ചിങ്) മുന്‍നിര സാങ്കേതിക-വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ‘ഹഡില്‍ കേരള’. ചര്‍ച്ചകള്‍ക്കായി കടലോര കൂട്ടായ്മകളും രാത്രിപ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ‘ഹഡില്‍ കേരള’ പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ് സമ്മേളനമൊരുക്കുകയാണ് ലക്ഷ്യം. സംരംഭകര്‍ക്കായി മികച്ച ആശയവിനിമയ വേദികളുണ്ടാകും. പങ്കെടുക്കാന്‍ ഏപ്രില്‍ മൂന്നുവരെ www.huddle.net.in. എന്ന വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാം.

ആശയങ്ങളുമായി മുന്നോട്ടു വന്ന് പിച്ചിങ് നടത്തുന്ന 100 കമ്പനികള്‍ തമ്മില്‍ നടക്കുന്ന ‘ഹഡില്‍ 100’ മല്‍സരം സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ തുടങ്ങും. ഇതില്‍നിന്നു തിരഞ്ഞെടുക്കുന്ന 10 മികച്ച കമ്പനികള്‍ അടുത്ത ദിവസം പിച്ചിങ് തുടരുകയും മുന്‍നിര വിപണിനേതാക്കള്‍ ഇതിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യും. പത്തു കമ്പനികളില്‍നിന്ന് സെമി ഫൈനല്‍ ടീമുകളെയും പിന്നീട് ഫൈനല്‍ ടീമുകളെയും തിരഞ്ഞെടുക്കും. സ്റ്റാര്‍ട്ടപ്പുകളടെ വലിയ കൂട്ടായ്മ സൃഷ്ടിക്കുക, സ്ഥാപക-നിക്ഷേപക കൂടിക്കാഴ്ചകള്‍ സൃഷ്ടിക്കുക, അടുത്ത തലമുറയിലേക്കു വളരാന്‍ കമ്പനികളെ സഹായിക്കുക എന്നിവയാണ് ‘ഹഡില്‍ കേരള’യുടെ ലക്ഷ്യങ്ങള്‍.

ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണിനേതൃത്വവുമായിരിക്കും ‘ഹഡില്‍ കേരള’യില്‍ പങ്കെടുക്കുന്നതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വിപണിയിലെ പ്രമുഖര്‍ക്കു മുന്നില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാകും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി, നെതര്‍ലന്‍ഡ്സ് രാജകുമാരന്‍ കോണ്‍സ്റ്റാന്‍റിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ അതിഥികളാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News