Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് മേലാർക്കോട് ചീനിക്കോട് പള്ളി നേർച്ചക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. മരിച്ച പാപ്പാൻ കണ്ണൻ തൃശൂർ സ്വദേശി ആണ് . പുലർച്ചെ നാലു മണിയോടെ മസ്താൻ ഔലിയ പള്ളി നേർച്ചയുടെ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടയിലാണ് തൃശൂരിലെ കുഞ്ചു എന്ന ആന ഇടഞ്ഞത്. ആനയെ നെറ്റിപ്പട്ടം കെട്ടാൻശ്രമിക്കുന്നതിനിടെയിലാണ് പാപ്പാനെ കൊന്നത്. മണിക്കുറുകളുടെ ശ്രമത്തിനെടുവിലാണ് തൃശൂരിൽ നിന്നുള്ള എലിഫന്റ്സ് സ്ക്വാഡും പൊലീസും ചേർന്ന് ഇടഞ്ഞ ആനയെ തളച്ചത്.
Leave a Reply