Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനങ്ങാട് : വിവാഹത്തിന് സദ്യയുടെ കരാർ എൽപ്പിച്ച പാചകക്കാരൻ സദ്യ എത്തിക്കാതെ മുങ്ങി. സംഭവം അറിഞ്ഞ വധുവിൻറെ മാതാപിതാക്കൾ ബോധരഹിതരായി. കഴിഞ്ഞ ദിവസം പനങ്ങാട് വി.എം. ഭജന ഹാളിലായിരുന്നു സംഭവം. പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും കടവന്ത്രയിലെ ക്ഷേത്രത്തില്‍ വെച്ച് താലികെട്ട് കഴിഞ്ഞ് രാവിലെ ഹാളിലെത്തി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും സദ്യ എത്താതായതോടെ സദ്യയുടെ കരാറുകാരനെ അന്വേഷിച്ച് പനങ്ങാട് റസി.അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇറങ്ങി. പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്തുശ്ശേരി സൈജുവിനെയായിരുന്നു സദ്യക്ക് അന്‍പതിനായിരം രൂപ മുന്‍കൂര്‍ കൊടുത്ത് പെൺവീട്ടുകാർ ഏൽപ്പിച്ചിരുന്നത്. ഇയാളെ അന്വേഷിച്ച് കാറ്ററിങ് സെന്ററിലെത്തിയപ്പോഴാണ് റസി.അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് കാര്യം മനസ്സിലായത്.സദ്യയൊരുക്കാതെ കാറ്ററിങ് കാരന്‍ മുങ്ങിയതായിരുന്നു.
ഇയാളുടെ പനങ്ങാടുള്ള സഹായികളെ ഫോണില്‍ വിളിച്ചപ്പോൾ തലേദിവസം രാത്രി പച്ചക്കറികള്‍ അരിഞ്ഞ് വയ്ക്കാന്‍ പറഞ്ഞതല്ലാതെ തങ്ങള്‍ക്ക് വേറെ നിര്‍ദേശമൊന്നും ലഭിച്ചില്ലെന്നും പിന്നീട് പന്തികേട് തോന്നിയതിനാൽ തങ്ങള്‍ സ്ഥലം വിടുകയായിരുന്നെന്നും ഇവർ പറഞ്ഞു. പിന്നീട് ഇനിയും വൈകിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ പനങ്ങാട് സെന്‍ട്രല്‍ റസി. അസോസിയേഷന്‍ പ്രവർത്തകർ മുന്നിട്ടിറങ്ങി കിട്ടാവുന്ന ഹോട്ടലുകളിൽ നിന്നും,കാറ്ററിംഗ് സെന്ററുകളിൽ നിന്നും ഊണും,ബിരിയാണിയും എത്തിച്ചു.വരന്റെ വീട്ടുകാർക്കായി മരടിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും വെജിറ്റേറിയൻ സദ്യയും എത്തിച്ചുകൊടുത്തു. വിവാഹം കഴിഞ്ഞ് റസി.അസോസിയേഷന്റെ നേതൃത്വത്തില്‍ തന്നെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് വധുവിൻറെ വീട്ടുകാർ പോലീസില്‍ പരാതിയും കൊടുത്തു.
Leave a Reply