Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊൽക്കത്ത: കേരളത്തിൽനിന്ന് എത്തിയ സീനു പ്രസാദ് എന്ന സൈനികനാണു മരിച്ചത്. ഫോർട്ട് വില്യമിൽ ജോലി ചെയ്തിരുന്ന സീനുവിനെ ഏപ്രിൽ 20 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച മരിച്ച സീനുവിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ എല്ലാ കരുതലോടും കൂടി സംസ്കരിക്കുകയും ചെയ്തു. ഇയാൾ മലയാളിയാണോ എന്നതു വ്യക്തമല്ല. സീനുവിന്റെ രക്തത്തിന്റെയും സ്രവത്തിന്റെയും സാംപിള്‍ പുണെയിലെ വൈറോളജി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാൻ സാധിക്കൂ.
അതിനിടെ, കർണാടകയും നിപ്പ് വൈറസ് ഭീതിയിലാണ്. നിപ്പ സംശയിക്കുന്ന മൂന്നു കേസുകളാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ബെംഗളൂരുവിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഒരു മാസത്തോളം കേരളത്തിലുണ്ടായിരുന്ന ഇദ്ദേഹത്തെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സ്രവ സാംപിള്‍ മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്.
Leave a Reply