Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ ആദ്യമെണ്ണിയ തപാൽ വോട്ടു മുതൽ വ്യക്തമായ ലീഡ് നിലനിർത്തി എൽഡിഎഫ് ഉജ്ജ്വല വിജയം സ്വന്തമാക്കി. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം നേടാനായത് അക്ഷരാർഥത്തിൽ യുഡിഎഫിനെ ഞെട്ടിച്ചു. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ലെന്നും, തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് ഈ വിജയമെന്നും സജി ചെറിയാൻ പ്രതികരിച്ചു.പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.
അതേസമയം, ബിജെപിയും സിപിഎമ്മും കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ ആരോപിച്ചു. കോൺഗ്രസിനു വീഴ്ച പറ്റി. വീഴ്ചയുടെ കാരണം പാർട്ടി നേതൃത്വം ആലോചിക്കണമെന്നും തോൽവി സമ്മതിച്ച് വിജയകുമാർ പറഞ്ഞു.
Leave a Reply