Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:37 am

Menu

Published on June 1, 2018 at 6:46 pm

വവ്വാലുകള്‍ പേടിക്കുമ്പോഴാണ് ‘നിപ്പാ വൈറസ്’ പുറത്തു വരുന്നത്.. അവയെ തുരത്തരുത്!!

dont-make-bats-stressful-says-department-of-animal-husbandry

കോഴിക്കോട്: നിപ്പ രണ്ടാം ഘട്ടത്തിലേക്ക് കിടക്കുന്നതിനാൽ അതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. നിപയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നിപ ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നത് വരെ കൂട്ടായ്മകളിലും പൊതു പരിപാടികളിലും പങ്കെടുക്കുന്നത് ഒഴിവാക്കണം. നിപ്പ രോഗിയുമായി ഇടപഴകിയവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുള്ളതിനാൽ ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എല്ലാവരും വിവരം അറിയിക്കണം.

കേരളത്തില്‍ പടരുന്ന നിപ്പ വൈറസ് ബംഗ്ലാദേശ് സ്‌ട്രെയിന്‍ ആണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വവ്വാലുകളെ ആട്ടിപ്പായിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. കാരണം വവ്വാലുകള്‍ പേടിക്കുമ്പോഴാണ് വൈറസുകള്‍ പുറത്തുവരുന്നതെന്നും അതുകൊണ്ട് തന്നെ ഇവയെ പേടിപ്പിച്ചു തുരത്താൻ ശ്രമിക്കരുതെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

അതേസമയം പലരും വൈദ്യുതി കമ്പിയില്‍ തട്ടി വവ്വാലുകള്‍ ചത്ത് വീഴുന്നത് നിപ്പ കാരണമാണോയെന്ന സംശയം ഉയര്‍ത്തി ബന്ധപ്പെടുന്നുണ്ടെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാൽ അത് സാധാരണയാണെന്നും വവ്വാലുകള്‍ നിപ വൈറസ് വാഹകരാണെങ്കിലും അവയ്ക്ക് ഒരിക്കലും നിപ്പാ വൈറസ് ബാധ ഏൽക്കില്ലെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണമെന്നും സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News