Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on July 24, 2018 at 2:30 pm

ആരാധകരെ ഞെട്ടിച്ച് അനുമോൾ ..!!

anumol-malayalam-actress-makeover-pictures

പുതിയ മെയ്‌ക്കോവറുമായി അനു മോൾ. കഴിഞ്ഞ ദിവസം ആരാധരെ ഞെട്ടിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ അനുമോൾ ചിത്രങ്ങൾ പങ്ക് വച്ചത്. കഥാപാത്രങ്ങൾ കൊണ്ട് എന്നും വേറിട്ട അഭിനയമാണ് അനുമോൾ കാഴ്ചവച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ അനുമോൾ പങ്കുവെച്ച ചിത്രം ചർച്ചയാവുകയാണ്. പുതിയ സിനിമക്ക് വേണ്ടിയുള്ള ചിത്രങ്ങളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അപകടം സംഭവിച്ച് തലമുടി വെട്ടിക്കളഞ്ഞ് ആശുപത്രി കിടക്കയിൽ അവശ നിലയിൽ കിടക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്.

ഒരു അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.”ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാടായിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. സെറ്റില്‍ നിന്നുള്ള ആരും കാണാത്ത ഈ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നി. മാറ്റിവച്ച ഒരു പ്രോജക്ടില്‍ നിന്നുള്ള ചിത്രങ്ങളാണിത്. അനില്‍ തോമസ് സംവിധായകനാകുന്ന മരം പെയ്യുമ്പോള്‍ എന്ന ചിത്രം. കല്ലിയൂര്‍ ശശിയാണ് നിര്‍മാണം പട്ടണം ഷാ ഇക്കയാണ് മെയ്ക്കപ്പ്”.

Loading...

Comments are closed.

More News