Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on July 25, 2018 at 11:42 am

വിജയ് മല്യ കോടതിയിലേക്ക്…

vijay-mallya-willing-to-return-to-india-say-sources-after-fugitive-offenders-bill-arms-govt-to-seize-property

ന്യൂ‍ഡൽഹി: ഇന്ത്യലേക്ക് തിരിച്ച് വരാൻ വിവാദ വ്യവസായി വിജയ് മല്യ തയാറാണെന്നും, നിയമനടപടികൾ നേരിടാൻ ഒരുക്കമാണെന്നും കേന്ദ്രസർക്കാരിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് ഉള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സമ്പത്ത് കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി.

പുതിയ നിയമം അനുസരിച്ച് സാമ്പത്തിക കുറ്റകൃത്യം നടത്തുന്ന പ്രതികളുടെ വിദേശത്തെത് അടക്കമുള്ള സ്വത്തുക്കൾ കേന്ദ്ര സർക്കാരിന് കണ്ട് കെട്ടാനാവും.ഇപ്പോൾ മല്യക്കെതിരെയുള്ള നടപടികൾ നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടില്ല എന്ന് സർക്കാർ അറിയിച്ചു.

പല ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യ ആഗസ്റ് 27ന് മുൻപ് കോടതിയിൽ ഹാജരാകണമെന്ന് മുംബൈയിലെ കോടതി ഉത്തരവ് പുറപ്പെടിവിച്ചു. 9000 രൂപയുടെ വായ്പയാണ് വിവിധ ബാങ്കുകളിൽ നിന്ന് എടുത്തത്.12500 കോടിയോളം മൂല്യമുള്ള മല്യയുടെ സ്വത്തുക്കൾ വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണസംഘങ്ങൾ നിർദേശിച്ചിരുന്നു.

Loading...

Comments are closed.

More News