Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 12:22 pm

Menu

Published on May 8, 2013 at 6:06 am

ഇംറാന്‍ ഖാന്‍ അപകടനില തരണം ചെയ്തു

imran-khan-recovering

ലാഹോര്‍:: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്റ്റേജിലേക്ക് കയറുന്നതിനിടെ ലിഫ്റ്റില്‍നിന്ന് വീണ് പരിക്കേറ്റ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇംറാന്‍ ഖാന്‍ അപകടനില തരണം ചെയ്തു. ഇംറാന് ബോധം വന്നതായും തലക്ക് 16 തുന്നിട്ടതായും അധികൃതര്‍ അറിയിച്ചു.

പരിക്ക് ഗുരുതരമല്ലെന്നും സ്കാനിങ്ങിന് വിധേയനാക്കിയെന്നും ഇംറാന്‍ ഖാനെ പ്രവേശിപ്പിച്ച ലാഹോറിലെ ഷൗക്കത്ത് ഖാനൂം മെമ്മോറിയല്‍ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ലാഹോറിലെ ഗുല്‍ബര്‍ഗില്‍ ഗാലിബ് മാര്‍ക്കറ്റിനടുത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇംറാന്‍ ഖാനും സുരക്ഷാ ഉദ്യോഗസ്ഥരും നിലതെറ്റി താഴെ വീഴുകയായിരുന്നു.

ബോധം നഷ്ടപ്പെട്ട അദ്ദേഹത്തെ ആംബുലന്‍സ് ഇല്ലാതിരുന്നതിനാല്‍ അനുയായികള്‍ താങ്ങിയെടുത്ത് കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇംറാന്‍െറ വരുംദിനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News