Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on September 6, 2018 at 5:59 pm

‘കണ്മണിയെ’ വരവേൽക്കാൻ കാവ്യയും ദിലീപും കാത്തിരിക്കുന്നു

kavya-madhavan-dileep-expecting-a-baby

കുഞ്ഞു കൺമണിയെ കാത്തിരിക്കുകയാണ് ദിലീപും കാവ്യാ മാധവനും. അതെ, കാവ്യാ മാധവൻ ഗർഭിണിയാണെന്ന വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത് നടിയുടെ കുടുംബ സുഹൃത്തുക്കൾ തന്നെയാണ്. മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങിയ ഇരുവരും പുതിയൊരു ചുവടുവയ്പിലേക്കുള്ള തയാറെടുപ്പിലാണ് എന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. ഒട്ടേറെ വിവാദങ്ങളും ആശങ്കകളും നിറഞ്ഞ ജീവിതത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് സിനിമയില്‍ സജീവമാകുമെന്ന നിലപാടു വ്യക്തമാക്കിയ ദിലീപിനും ഏറെ സന്തോഷം പകരുന്ന നിമിഷങ്ങളാണിത്.

Loading...

Comments are closed.

More News