Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: അടൂര്‍ മേഖലയില്‍ രാവിലെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പത്തരയോടെയായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്.
ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങൾ പരിഭ്രാന്തരാണ്. വലിയൊരു സ്ഫോടന ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പിന്നീടാണ് ഇത് ഭൂചലനമാണെന്ന് മനസ്സിലായതെന്ന് നാട്ടുകാർ വ്യക്തമാക്കി. ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. മറ്റ് സർക്കാർ സംവിധാനങ്ങളും ഭൂചലനം അനുഭവപ്പെട്ട ഭാഗത്ത് എത്തിച്ചേർന്നിട്ടുണ്ട്.
Leave a Reply