Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on October 25, 2018 at 11:46 am

കേരളാ പോലീസിന്റെ ഫേസ്ബുക് പേജ് ന്യൂയോര്‍ക്ക് പോലീസിനെ പിന്നിലാക്കി

kerala-police-facebook-page-overturned-newyork-police-fb-page

കേസ് പിടിക്കാന്‍ മാത്രമല്ല സാങ്കേതിക വിദ്യായിലും കേരള പോലീസ് വേറെ ലെവലാണെന്ന് തെളിയിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിൻ തള്ളിക്കൊണ്ട് 816K ലൈക്ക് സ്വന്തമാക്കിയാണ് ഈ റെക്കോഡ് കേരള പോലീസ് സ്വന്തമാക്കിയത്. പോലീസിന്റെ അറിയിപ്പുകളും വിവരങ്ങളുമെല്ലാം ജനങ്ങളുമായി പങ്കുവെച്ചിരുന്നത് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ഫെയ്‌സ്ബുക്ക് പേജ് എന്ന അംഗീകാരം കേരളാ പോലീസിന്റെ പേജ് സ്വന്തമാക്കി.

8.16 ലക്ഷം ലൈക്കുമായി ലൈക്കുകളാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനുള്ളത്. അതേസമയം ലോകപോലീസായ അമേരിക്കയുടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിന് 783K ലൈക്കുകള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഈ കുതിപ്പ് ലോക റെക്കോഡ് എന്ന് വിശേഷിപ്പിക്കേണ്ടിവരും.

വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും ട്രോളുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പുറമെ ജനങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ മികച്ച സംവാദവും പോലീസ് നടത്തിയിരുന്നു.

കേരളാ പോലീസിന്റെ ഈ നേട്ടം ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു.. പോസ്റ്റ് ഇങ്ങനെ;
“രാജ്യത്തെ ഏറ്റവും പ്രചാരമുള്ള “പോലീസ് ഫേസ്ബുക്ക് പേജ്” എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്…ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൻ്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ ജനകീയമായ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്… പ്രളയത്തിൻ്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങൾക്കൊപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നു.അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ.. സഹായകരമായ ഏവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.”

Loading...

Comments are closed.

More News