Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:24 pm

Menu

Published on August 21, 2013 at 11:36 am

ടോം ജോസഫിന്റെ അര്‍ജ്ജുന അവാര്‍ഡ് സാധ്യത മങ്ങുന്നു

tom-joseph-misses-arjuna-award-yet-again

ദില്ലി: മലയാളി വോളിബോള്‍ താരം ടോം ജോസഫിന്റെ അര്‍ജ്ജുന അവാര്‍ഡ് സാധ്യത മങ്ങുന്നു. ഖേല്‍ രത്‌ന പുരസ്‌കാരത്തിന് പരിഗണിച്ചശേഷം ഒഴിവാക്കയ ഡിസ്‌കസ് താരം കൃഷ്ണ പൂനിയയും അവാര്‍ഡ് നിര്‍ണയത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ടോം ജോസഫിനുവേണ്ടി അര്‍ജുന അവാര്‍ഡ് പട്ടികയില്‍ മാറ്റം വരുത്തിയാല്‍ കൃഷ്ണ പൂനിയയുടെ പേര് ഖേല്‍ രത്‌നയ്ക്കായും പരിഗണിക്കേണ്ടിവരും. അതുകൊണ്ടുതന്നെ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനായി നിലവിലെ പട്ടികതന്നെ അംഗീകരിച്ചാല്‍ മതിയെന്നാണ് കായികമന്ത്രാലയം നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ ഒമ്പതുതവണ പരിഗണിച്ചിട്ടും ഒഴിവാക്കിയ ടോം ജോസഫിന് അര്‍ജുന നല്‍കാത്തതിനെതിരെ സംസ്ഥാനത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ടോമിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കായികമന്ത്രി പ്രഖ്യാപിച്ചത്. ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ടോമിന് അര്‍ജുന പുരസ്‌കാരം ലഭിക്കുമെന്ന സൂചന നല്‍കിയിരുന്നു. ഇതിനിടെയാണ് കായികമന്ത്രാലയത്തിന്റെ പുതിയ തീരുമാനം

Loading...

Leave a Reply

Your email address will not be published.

More News