Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 10:54 pm

Menu

Published on January 12, 2019 at 12:03 pm

അന്നത്തെ പ്രതാപ് പോത്തന്റെ വിധി തെറ്റിയില്ല..

pratap-pothen-facebook-post-about-karthick-subbaraj-vijay-sethupathy

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ആയിരുന്നു ‘നാളയ ഇയക്കുണര്‍’ (നാളത്തെ സംവിധായകര്‍). സിനിമ മാത്രം സ്വപ്‌നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി. പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന്‍ ആയിരുന്നു.

അന്ന് അദ്ദേഹം അഞ്ചുപേരടങ്ങുന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തെ ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ അവര്‍ക്ക് ഒരു ഭാവിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ് പ്രതാപ് പോത്തന്‍.

ആ സംഘത്തിലെ എല്ലാവരും ഇന്നു സിനിമയില്‍ തിളങ്ങുകയാണ്. അതില്‍ അദ്ദേഹവും സന്തോഷവാനാണ്. ആ സംഘം ഇവരാണ്-കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍.

കാർത്തിക് സുബ്ബരാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയിൽ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും. രജനികാന്തിനെ നായകനാക്കി കാർത്തിക് സംവിധാനം ചെയ്ത പേട്ട വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News