Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 5:59 pm

Menu

Published on August 23, 2013 at 11:15 am

മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്തതിൽ രണ്ടു പോലീസുകാരും ഉള്‍പ്പെട്ടതായി സൂചന

journalist-gang-raped-in-mumbai

മുംബൈ : മുംബൈയിലെ ഒരു പ്രമുഖ മാഗസിനില്‍ ഫോട്ടോ ജേണലിസ്റ്റായ യുവതി ലോവര്‍ പേളിലെ ശക്തി മില്‍സിനുള്ളില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയായി. പൂട്ടിക്കിടക്കുന്ന ഒരു മില്ലിന്റെ ചിത്രമെടുക്കാന്‍ സുഹൃത്തിനൊപ്പം എത്തിയപ്പോഴാണ് ഇരുപത്തിരണ്ടുകാരിയായ യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. . അഞ്ചംഗ സംഘം സുഹൃത്തിനെ മര്‍ദ്ദിച്ച് കെട്ടിയിട്ടശേഷം യുവതിയെ മാറിമാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ജാസ്ലോക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യുവതിയുടെ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട സംഘമാണ് പീഡനത്തിന് പിന്നിലെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് യുവതിയെ സന്ദര്‍ശിച്ചശേഷം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സംഭവത്തില്‍ രണ്ടു പോലീസുകാരും ഉള്‍പ്പെട്ടതായി സൂചനയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News