Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:12 am

Menu

Published on August 31, 2013 at 11:39 am

അനൂപ് മേനോന്‍ സിബിഐയിലേക്ക്

anoop-menon-in-the-role-of-cbi-officer

തിരുവനന്തപുരം:സി.ബി.ഐ ഉദ്യോഗസ്ഥനായി അനൂപ് മേനോൻ എത്തുന്നു. ഇത്തവണ ഷാജി കൈലാസ് എത്തുന്നത് ഒരു പൊളിറ്റിക്കല്‍ ത്രില്ലറുമായിട്ടാണ്.കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസിന്റെ അന്വേഷണത്തിന് ദില്ലിയില്‍ നിന്നെത്തുന്ന സി.ബി.ഐ ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. മലയാളത്തിലെ മറ്റ് സി.ബി.ഐ കഥകളിൽ നിന്നും വ്യത്യസ്തമായ കേസ് അന്വേഷണ രീതികളായിരിക്കും ഈ ചിത്രത്തിൽ .മദിരാശി, ജിഞ്ചര്‍ എന്നീ ഷാജി കൈലാസ് ചിത്രങ്ങള്‍ ഒരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അനൂപ് മേനോന്‍ തിരക്കഥയെഴുതി ദീപന്‍ സംവിധാനം ചെയ്യുന്ന ദ ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ അനൂപ്. ഇത് പൂര്‍ത്തിയാക്കിയ ശേഷം ഡിസംബറില്‍ ഈ സിനിമയുടെ ഷൂട്ട് തുടങ്ങും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News