Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:45 pm

Menu

Published on September 2, 2013 at 12:29 pm

ഗുജറാത്ത് കലാപം: മോഡിയെ കുറ്റപ്പെടുത്തുന്നതു നീതിയല്ലെന്ന് രാജ്നാഥ് സിങ്

gujarat-riots-unfortunate-unfair-to-blame-modi-says-rajnath-singh

ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയെ കുറ്റപ്പെടുതുന്നത് നീതിയല്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്. ഗുജറാത്ത് കലാപം ദൗര്‍ഭാഗ്യകരമായ സംഭവമണെന്നും അദ്ദേഹം പറഞ്ഞു .ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്സിക്യൂട്ടിവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. അവിടെയൊരു നിര്‍ഭാഗ്യകരമായ സംഭവമുണ്ടായി.അതിന്റെ പേരില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതാണോ രാഷ്ട്രീയം. വ്യക്തിപരമായ സംഭാഷണങ്ങളില്‍ കലാപം കടന്നുവരുമ്പോള്‍ മോഡി ഏറെ ദുഃഖിതനാകുന്നത് ഞാന് ശ്രദ്ധിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ കോണ്‍ഗ്രസും മറ്റു ചില പാര്‍ട്ടികളും ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രീതിയാണ് കോണ്‍ഗ്രസ് അവലംബിക്കുന്നത് എന്ന് രാജ്നാഥ് സിംഗ് പറഞ്ഞു . ന്യൂനപക്ഷങ്ങള്‍ക്കായി ബിജെപിയുടെ ദര്‍ശന രേഖ ഉടന്‍ പുറത്തിറക്കുമെന്ന് ബിജെപി ഉപാധ്യക്ഷന്‍ മുക്താര് അബ്ബാസ് നഖ്വി പറഞ്ഞു.ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭരണത്തിന്കീഴില്‍ എന്തെങ്കിലും തരത്തില്‍ വിവേചനം അനുഭവിക്കുന്നുണ്ടോയെന്ന് ഗുജറാത്തിലെ മുസ്ലീം ജനവിഭാഗങ്ങളോട് ചോദിക്കാനും ബിജെപി ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News