Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:12 pm

Menu

Published on September 10, 2013 at 1:06 pm

അമിതാഭ് ബച്ചനെ പറ്റിച്ച യുവതി രണ്ട് ലക്ഷത്തിന്റെ ചെക്കുമായി മുങ്ങി

amitabh-bachchans-rs-2-lakh-help-to-deserted-patna-sisters-goes-in-vain

പട്‌ന : സൂപർ സ്റ്റാർ അമിതാഭ് ബച്ചനെ പറ്റിച്ച യുവതി രണ്ട് ലക്ഷവുമായി മുങ്ങി. സ്ത്രീയുടെ മക്കളുടെ പഠനത്തിനായി അമിതാഭ് ബച്ചന്‍ നൽകിയ രണ്ട് ലക്ഷം രൂപയുടെ ചെക്കുമായാണ് അവര്‍ മുങ്ങിയത് .സ്ത്രീയുടെ രണ്ടു പെണ്‍മക്കളും നാലുവര്‍ഷത്തിലേറെയായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സംരക്ഷണയിലാണ് കഴിയുന്നത് .2006 ഒക്ടോബറിലാണ് പട്‌നയിലെ ശാന്തിനികേതന്‍ സ്‌കൂളില്‍ റിംജിമിനെയും (12) അഞ്ജലിയെയും (11) അമ്മ ശിഖ പാണ്ഡെ ചേര്‍ത്തത്. ചേര്‍ക്കുന്ന സമയം മുസാഫര്‍പുരിലെ വ്യാജ വിലാസമാണ് നല്കിയത്. സ്കൂളില്‍ കുട്ടികളെ ചേര്‍ത്തു പോയ സ്ത്രീ പിന്നെ രണ്ടു വര്‍ഷത്തേക്ക് മക്കളെ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രിന്‍സിപ്പല്‍ അവിനേശ്വര്‍ പ്രസാദ് സിങ് പറഞ്ഞു. ഈ വാര്‍ത്ത‍ കണ്ട അമിതാഭ് ബച്ചന്‍ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മരുമകള്‍ ഐശ്വര്യ റായിയുടെ പേരില്‍ തുടങ്ങിയ സ്‌കൂളിന്റെ തറക്കല്ലിടലിന് റിംജിമിനെയും അഞ്ജലിയെയും ക്ഷണിച്ചു. മക്കളെ ബച്ചന്‍ ക്ഷണിച്ചതറിഞ്ഞ അമ്മ ശിഖ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് സ്‌കൂളിലെത്തി കുട്ടികളെ കാണുകയായിരുന്നു .എന്നാല്‍ ഇത്രകാലം എവിടായിരുന്നെന്ന പ്രിന്‍സിപ്പലിന്റെ ചോദ്യത്തിന് തന്‍റെ ഭര്‍ത്താവ് ജയിലിലായിരുന്നെന്നും വലിയ കടമുണ്ടായിരുന്നത് വീട്ടാന്‍ താന്‍ ദിനരാത്രം കഷ്ടപ്പെടുകയായിരുന്നു എന്നായിരുന്നു മറുപടി.ബരാബങ്കിയിലെ ചടങ്ങിന് മക്കള്‍ക്കൊപ്പം പോയ ശിഖ അമിതാഭ് ബച്ചന്‍ കുട്ടികള്‍ക്ക് കൊടുത്ത രണ്ട് ലക്ഷം രൂപയുമായി അപ്രത്യക്ഷയായി. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ശിഖയുടെ പേരിലാണ് അദ്ദേഹം ചെക്ക് നൽകിയിരുന്നത് . റിംജിമും അഞ്ജലിയും ഇപ്പോള്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സംരക്ഷണത്തിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News