Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:04 pm

Menu

Published on May 10, 2013 at 5:40 am

സ്റ്റാഫ് നഴ്സിന് 13,000; നഴ്സിങ് അധ്യാപകര്‍ക്ക് 4000

rs-13000-for-staff-nurses-and-for-nuring-teachers-rs-4000

കൊല്ലം: ജനറല്‍ നഴ്സിങ് കഴിഞ്ഞ സ്റ്റാഫ് നഴ്സിന് അടിസ്ഥാനശമ്പളം 13,000 രൂപ. ബി.എസ്സി നഴ്സിങ് കഴിഞ്ഞ അധ്യാപകര്‍ക്ക് വേതനം 4000. എം.എസ്സി നഴ്സിങ് കഴിഞ്ഞ അധ്യാപകര്‍ക്ക് 10,000 രൂപയും.
പുതുതായി രൂപവത്കരിച്ച ഓള്‍ കേരള നഴ്സിങ് ടീച്ചേഴ്സ് അസോസിയേഷന്‍ (എ.കെ.എന്‍. ടി.എ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ നഴ്സിങ് സ്ഥാപനങ്ങളുടെയും അവസ്ഥ ഇതല്ലെങ്കിലും സംസ്ഥാനത്തെ ഇരുന്നൂറിലധികം സ്ഥാപനങ്ങളില്‍ മിക്കയിടത്തും സ്ഥിതി ഇതുതന്നെയാണ്.
കൊല്ലം ജില്ലയില്‍ പല നഴ്സിങ് കോളജുകളിലും ഒരേയോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ജീവനക്കാര്‍ തമ്മില്‍ 1000 മുതല്‍ 15,000 രൂപയുടെ വരെ വേതനവ്യത്യാസമുണ്ട്. ഇതിനെതിരെ ആരെങ്കിലും ഒറ്റക്ക് ശബ്ദമുയര്‍ത്തിയാല്‍ ജോലി നഷ്ടമാവും.
സ്വകാര്യ നഴ്സിങ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ സേവനവേതന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം ഇതുവരെ ഉണ്ടായിട്ടില്ല.
യു.ജി.സി നിരക്ക് വേണമെന്ന് നിര്‍ദേശിക്കുമ്പോഴും അക്കാര്യം മാനേജ്മെന്‍റുകള്‍ക്ക് തീരുമാനിക്കാമെന്ന വ്യവസ്ഥയാണുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ ഭാരവാഹികള്‍: ലൗവ്സണ്‍ എബ്രഹാം (പ്രസി.), വിനീത് (വൈ. പ്രസി.), സജിത് പി. (സെക്ര.), രമ്യ ആര്‍.എസ് (ജോ. സെക്ര.), മിനി ജോര്‍ജ് (ട്രഷ.).

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News