Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:20 pm

Menu

Published on September 23, 2013 at 3:14 pm

വിവാഹവും സംവിധാനവും ഉടനെയെന്ന് കാവ്യമാധവന്‍

kavya-madhavan-is-ready-for-second-marriage

കാവ്യാമാധവന്‍ എന്നും മലയാളികളുടെ പ്രിയങ്കരിയാണ്. അന്യഭാഷകളിൽ ചേക്കേറാതെ മലയാളത്തില്‍മാത്രം കാലുറപ്പിച്ചുനിന്ന കാവ്യയ്ക്ക് ഇപ്പോള്‍ കാലിടറുകയാണെന്നാണ് പൊതുവെ സംസാരം. ഭാവിയില്‍ സിനിമാരംഗത്തുനിന്നുതന്നെ വിടപറയാനാണ് കാവ്യയുടെ തീരുമാനം എന്ന് താരത്തിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. എന്തായാലും ഇപ്പോള്‍ കാവ്യ ഒതുങ്ങുന്നത് മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഭയന്നാണെന്നാണ് അണിയറയിലെ സംസാരം. കാവ്യയും മഞ്ജുവുമായി പുറത്തേക്ക് നല്ല സുഹൃത്തുക്കളാണെങ്കിലും പലപ്പോഴും കാവ്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മഞ്ജു പൊട്ടിത്തെറിച്ച് സംസാരിച്ചിരുന്നു.മോഹന്‍ലാലിന്റെ നായികയായി രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മഞ്ജു തിരിച്ചുവരുന്നതോടെ തനിക്കുള്ള അവസരങ്ങള്‍ തീരെ ഇല്ലാതാകുമെന്ന ഭയം കാവ്യയിലുണ്ടെന്ന് താരത്തിന്റെ വാക്കുകളിലൂടെ തന്നെ വ്യക്തമാവുന്നു. സിനിമ ഇല്ലാതായാലും ജീവിക്കാന്‍ വേണ്ടി കാവ്യയുടെ ഒരുക്കം ഇങ്ങനെയാണ്. ‘പന്ത്രണ്ടാം ക്ലാസ് ഒരുമിച്ചെഴുതി പാസായി. ബി.കോമിന് ചേര്‍ന്നു. പാചക ക്ലാസിനും പോകുന്നുണ്ട്. ഗ്ലാസ് പെയിന്റിങ്, തുന്നല്‍ എല്ലാം പരീക്ഷിക്കുന്നുണ്ട്.

വെറുതെ അഭിനയിക്കാനുള്ള അഭിനയം വേണ്ടെന്ന് വച്ചു. അതല്ലാതെ, മനസ്സിനിഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്’ കാവ്യ പറയുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ നല്ല സിനിമകളില്‍ അഭിനയിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഏറ്റെടുത്തിട്ടുണ്ട്. രണ്ടുമൂന്ന് സ്‌ക്രിപ്റ്റുകള്‍ പുതുമുഖങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്. അത്രമാത്രം. നിരാശയും സങ്കടവും പ്രതിഫലിക്കുന്ന വാക്കുകളായിരുന്നു കാവ്യയുടേത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ നല്ല സിനിമകളില്‍ അഭിനയിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഏറ്റെടുത്തിട്ടുണ്ട്. രണ്ടുമൂന്ന് സ്‌ക്രിപ്റ്റുകള്‍ പുതുമുഖങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്. അത്രമാത്രം. നിരാശയും സങ്കടവും പ്രതിഫലിക്കുന്ന വാക്കുകളായിരുന്നു കാവ്യയുടേത്.

ഗോസിപ്പിനോട് ഇപ്പോള്‍ പ്രതികരിക്കാറില്ല. ഇപ്പോള്‍ ആരുമായും അധികം അടുപ്പമില്ല. ഒരുവിധത്തില്‍ ഇതാണ് സുഖമെന്നും കാവ്യ വെളിപ്പെടുത്തുന്നു. കാവ്യയുടെ സിനിമകള്‍ കുറയാനുള്ള കാരണവും ഇതാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ദിലീപും കാവ്യയും മലയാളത്തിലെ പ്രിയ ജോഡികളായിട്ടാണ് ആരാധകര്‍ കണ്ടിരുന്നത്. ഇവരെ കുറിച്ച് ഒരുപാട് ഗോസിപ്പുകളും ഉണ്ടായിരുന്നു.പഠനവും ബിസിനസിലേക്കും പ്രവേശിച്ച് കാവ്യ സിനിമാരംഗത്ത് നിന്ന് ഒളിച്ചോടുകയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നു. എന്നാൽ സിനിമയ്ക്കപ്പുറമുള്ള ലോകത്ത് ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കാനിഷ്ടപ്പെടുന്നുവെന്നും കാവ്യ പറയുകയുണ്ടായി.

Loading...

Leave a Reply

Your email address will not be published.

More News