Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:13 pm

Menu

Published on September 26, 2013 at 3:20 pm

പാകിസ്താന്‍ ഭൂകമ്പം:ഭക്ഷണവും വെള്ളവുമില്ല; ദുരിതങ്ങള്‍പേറി ആയിരങ്ങള്‍

pakistanis-struggle-for-food-shelter-after-earthquake

ഇസ്ലാമാബാദ്: നിരവധി പേരുടെ മരണത്തിനിടയാക്കി കഴിഞ്ഞ ദിവസം പാകിസ്താനെ വിറപ്പിച്ച ഭൂകമ്പത്തിൻറെ  ദുരിതങ്ങള്‍ പേറുകയാണ് ആയിരക്കണക്കിന് പേര്‍ ഇപ്പോഴും. ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെയാണ് ഭുകമ്പം പാകിസ്താനില്‍ സൃഷ്ടിച്ചിരക്കുന്നത്. തൂണുകള്‍ക്ക് ബെഡ്ഷീറ്റിട്ട് മറച്ചാണ് ഭുകമ്പബാധിതര്‍ തലചായിക്കാന്‍ ഇപ്പോള്‍ ഇടം കണ്ടത്തെിയിരിക്കുന്നത്.
ഭുകമ്പത്തില്‍ 348 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, മരണം 500 കവിഞ്ഞു എന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഔറാന്‍ ജില്ലയിലാണ് റിക്റ്റര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭുകമ്പം അനുഭവപ്പെട്ടത്.
ഭുകമ്പത്തിന് ശേഷം അറബികടലില്‍ ഒരു ദ്വീപ് ഉടലെടുത്തിട്ടുണ്ട്. ഒരു ടെന്നീസ് കോര്‍ട്ടിനേക്കാള്‍ വലുപ്പമുണ്ട് ഈ ദ്വീപിനെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഏറ്റവും ദരിദ്ര മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഔറാന്‍. ഭൂകമ്പം സംഭവിച്ചതിന് ശേഷം ഈ പ്രദേശത്തെ കുഗ്രാമങ്ങളില്‍ വൈദ്യ സഹായം പോലും എത്തിയിട്ടില്ല. പ്രദേശത്തെ ദാല്‍ബാദി ഗ്രാമത്തിലെ 300ലേറ മണ്‍ കുടിലുകള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി. മണ്ണും മണ്‍കട്ടകളും ഉപയോഗിച്ചുള്ള വീടുകളാണ് ഇവിടെ ഏറെയും.
ഭുകമ്പം സംഭവിച്ച ഉടനെ 1,000 സൈനീകരും ഹെലികോപ്ടറുകളും ദുരന്ത ഭൂമിയിലേക്ക് തിരിച്ചിരുന്നു. അവശ്യ സാധനങ്ങളുമായി കറാച്ചിയില്‍ നിന്ന് ബുധനാഴ്ച രാത്രി ട്രക്കുകള്‍ ദുരന്ത ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News