Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:17 pm

Menu

Published on September 26, 2013 at 4:22 pm

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം;നായികയായി മഞ്ജുവാര്യര്‍

manju-warrier-in-rosshans-how-old-are-you

സിനിമയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ക്ക് ഇനി തിരക്കിൻറെ  നാളുകള്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചുവരുന്ന മഞ്ജുവിനെ തേടി മറ്റൊരു ചിത്രത്തിലും പ്രധാന വേഷം. മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന കോമഡി സ്വഭാവമുള്ള സിനിമയില്‍ കുഞ്ചാക്കോ ബോബൻറെ  നായികവേഷമാണ് മഞ്ജുവാര്യര്‍ക്ക്. നിരുപമ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.
നോട്ട് ബുക്ക്, കാസനോവ, മുംബൈ പോലീസ് എന്നിവയ്ക്ക് പിന്നാലെ ഹൗ ഓള്‍ഡ് ആര്‍ യുവിനും സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ. ട്രാഫിക്കും, ചാപ്പാ കുരിശും, ഉസ്താദ് ഹോട്ടലും സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് ചിത്രത്തിന് ശേഷം ജനവരിയില്‍ മഞ്ജു ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

Loading...

Comments are closed.

More News