Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 2:18 am

Menu

Published on October 1, 2013 at 12:43 pm

പ്രണവ് മോഹന്‍ലാലെത്തുന്നു, മണിരത്‌നത്തിനൊപ്പം

pranav-mohanlal-in-a-mani-ratnam-movie

ദുല്‍ഖര്‍ സിനിമയിലേക്കെത്തി സ്വന്തം പേരിലറിയപ്പെടാനും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് വാപ്പയ്‌ക്കൊപ്പമെത്തി നില്‍ക്കുകയും ചെയ്തപ്പോൾ എല്ലാവരും അന്വേഷിച്ചത് മോഹന്‍ ലാലിന്റെ മകന്‍ എന്നു വരും എന്നായിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ച കൊച്ചുപ്രണവ് അതിന് ശേഷം മേജര്‍ രവിയും അമനക്കരയും ഒന്നിച്ച് സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലും ബാലതാരമായി എത്തിയിരുന്നു. കുട്ടിപ്രണവ് വലുതായി, ഇനി നായക വേഷത്തിലെത്തുന്നു. തമിഴില്‍ ഒരുപറ്റം ഹിറ്റുകള്‍ സമ്മാനിച്ച മണിരത്‌നത്തിന്റെ ചിത്ത്രതിലൂടെയാണ് പ്രണവ് സിനിമയിലേക്കെത്താന്‍ ഒരുങ്ങുന്നത്. പ്രണവ് മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇതിനെകുറിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News