Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:30 pm

Menu

Published on October 1, 2013 at 1:12 pm

ഇടുക്കി ഗോൾഡ്‌ റെഡി !!

idukki-gold-is-ready-for-release

ഇടുക്കി: സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. സംവിധായകന്‍ ആഷിക് അബു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഇടുക്കി ഗോള്‍ഡ് പറയുന്നത്.ലാല്‍, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, ബാബു ആന്റണി, മണിയന്‍പിള്ള രാജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവീന്ദ്രന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവാണ് സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്ന്. 80 കളിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന ശങ്കറും ചിത്രത്തില്‍ ഉണ്ടാകുമെന്ന് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മറ്റൊരു ചിത്രവുമായി ശങ്കര്‍ തിരക്കിലായതോടെ അത് നടന്നില്ല.

‘ഇടുക്കി ഗോള്‍ഡ് ഷൂട്ടിങ് ഇന്നലെ അവസാനിച്ചു. നാല് മാസം കൊണ്ട് , നാല് ജില്ലകളിലായി, പ്രതികൂല കാലാവസ്ഥയില്‍ ഈ സിനിമയുടെ ആദ്യാവസാനം നിന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ആര്‍ത്തലച്ച് പെയ്ത കാലവര്‍ഷം ഇടുക്കിയെ എല്ലാവര്‍ക്കും മറക്കാനാകാത്ത അനുഭവം ആക്കി മാറ്റി. മലയാള സിനിമയില്‍ രജപുത്ര രഞ്ജിത് എന്ന നിര്‍മാതാവ് , സിനിമയെ സ്‌നേഹിച്ച് സിനിമ നിര്‍മിക്കുന്നവരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ എന്നും ഓര്‍മിക്കപ്പെടും. എടുത്ത് പറയാന്‍ ഒരു പേരുണ്ട്, ഈ സിനമയില്‍ ഞങ്ങളുടെ കൂടെ ആദ്യമായി സഹകരിച്ച കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി. അജയന്‍ എല്ലാവരേയും സ്വന്തം അധ്വാനം കൊണ്ട് വിസ്മയിപ്പിച്ചു. ഇടുക്കി ചെറുതോണി പ്രദേശത്തെ നല്ലവരായ നാട്ടുകാര്‍ക്ക് ഞങ്ങളുടെ നന്ദിയും നല്ല നമസ്‌കാരവും’ ഇതായിരുന്നു ആഷിക് അബുവിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News