Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:45 am

Menu

Published on October 1, 2013 at 4:50 pm

മലയാളത്തിൻറെ പുതിയ പരീക്ഷണം;നായികയില്ല

third-world-boys-has-no-heroine

നായികയില്ലാത്ത സിനിമയെ കുറിച്ച്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവരുണ്ടാവും. എന്നാല്‍, അയ്യപ്പ സ്വരൂപിനും സഹലാദരന്‍ ശശിധറിനും അത്തരത്തിലൊരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച്‌ വ്യക്തമായ ധാരണയുണ്ട്‌. ഇവരുടെ കന്നിസംരംഭമായ ‘തേര്‍ഡ്‌ വേള്‍ഡ്‌ ബോയ്‌സ്’ ല്‍ നായികാ കഥാപാത്രമില്ല!
വാഗമണ്ണില്‍ ഷൂട്ടിംഗ്‌ പുരോഗമിക്കുന്ന ചിത്രത്തില്‍ നായികയില്ലെങ്കിലും മറ്റു സ്‌ത്രീ കഥാപാത്രങ്ങളുണ്ട്‌. ശ്രീനാഥ്‌ ഭാസി, ബാലു വര്‍ഗീസ്‌, സോബിന്‍ സഹീര്‍, ഷൈന്‍ ടോം ചാക്കോ, വില്‍സണ്‍ ജോസഫ്‌, സുധി കോപ്പ, പ്രേംജിത്ത്‌ എന്നിവരാണ്‌ പ്രധാനവേഷം ചെയ്യുന്നത്‌.
ഒരു ട്രാവല്‍ മൂവിയാണ്‌ ‘തേര്‍ഡ്‌ വേള്‍ഡ്‌ ബോയ്‌സ്’. ഏഴ്‌ കൂട്ടുകാര്‍ ചേര്‍ന്ന്‌ നടത്തുന്ന ഒരു വീക്കെന്‍ഡ്‌ ഹൈറേഞ്ച്‌ യാത്രയുടെ പശ്‌ചാത്തലമാണ്‌ സിനിമയ്‌ക്ക്. മലയാള സിനിമയുടെ മാറിവരുന്ന കാഴ്‌ചപ്പാടിനുളള നല്ലൊരു ഉദാഹരണമായിരിക്കും ഈ ചിത്രം.
തുടക്കക്കാരനായ സനോജ്‌ വേലായുധനാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്‌. ഫ്രഞ്ച്‌ സംഗീതജ്‌ഞന്‍ തോമസ്‌ സിമോയസാണ്‌ സംഗീതം. ലിറ്റില്‍ ബിഗ്‌ സിനിമാസിൻറെ  ബാനറില്‍ ഈ മാസം അവസാനത്തോടെ തേര്‍ഡ്‌ വേള്‍ഡ്‌ ബോയ്‌സ് തിയേറ്ററുകളിലെത്തുമെന്നാണ്‌ പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published.

More News