Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 10:43 am

Menu

Published on October 2, 2013 at 10:50 am

പൃഥ്വി വീണ്ടും ബോളിവുഡിലേക്ക്

prithviraj-in-shutters-bwood-remake

ജോയി മാത്യു സംവിധാനം ചെയ്ത മലയാളത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ‘ഷട്ടര്‍’ അല്‍ഫോണ്‍സ് പുത്രന്‍ ഹിന്ദിയില്‍ തുറക്കുന്നു എന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. താരങ്ങളാരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു . എന്നാല്‍ ഇപ്പോള്‍ ഉറപ്പിച്ചു, ഹിന്ദിയില്‍ അല്‍ഫോണ്‍സ് ഷട്ടറിൽ കാണുന്നത് പൃഥ്വിരാജിനയാകും. പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഹിന്ദിയിലെ തിരക്കഥാ രചന പൂര്‍ത്തിയായെന്നും അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു. നേരം എന്ന ചിത്രത്തിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധായകരംഗത്തേക്കെത്തിയത്. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ തമിഴരുടെയും മലയാളികളുടെയും ശ്രദ്ധ പിടിച്ചുപറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഷട്ടർ ഹിന്ദിയിലെത്തുമ്പോള്‍. കഥയിലും ചിത്രീകരണത്തിലും നേരീയ മാറ്റങ്ങള്‍ വരുത്തുമെന്നും എന്നാല്‍ പേര് ഷട്ടര്‍ എന്ന് തന്നെയാകുമെന്നും സംവിധായകന്‍ അറിയിച്ചു. അടച്ചിട്ട ഷട്ടറിനുള്ളില്‍ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെയും ലൈംഗിക തൊഴിലാളിയുടെയും കഥ പറഞ്ഞ ചിത്രമാണ് ഷട്ടര്‍. ലാലാണ് മുഖ്യ വേഷം ചെയ്തത്. ലാലിനു പുറമെ ശ്രീനിവാസന്‍, വിനയി ഫോര്‍ട്ട്, സജിത മഠത്തിത്തില്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ കോഴിക്കോട്ടുകാരുടെ ഭാഷയും നന്മയും തുറന്നുകാണിച്ചിരുന്നു. ഒട്ടേറെ ചലച്ചിത്രമേളകളിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News