Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:34 pm

Menu

Published on October 3, 2013 at 5:19 pm

ആസിഫ് അലിക്ക് ഇനി സുന്ദരിമാർ കൂട്ട്…

asif-ali-now-with-nazriya-and-adriya

ഇടയ്‌ക്കിടയ്‌ക്ക് പുതിയ സിനിമകളുമായി വന്ന്‌ ആരാധകരുടെ മനം കവര്‍ന്നിരുന്ന താരം കുറച്ചുനാളായി സിനിമയില്‍ നിന്നും അല്‍പ്പം അകലം പാലിക്കുകയായിരുന്നു. അല്‍പ്പം സെലക്‌ടീവായിട്ടുണ്ടെങ്കിലും വീണ്ടും സുന്ദരിമാരായ നായികമാര്‍ക്കൊപ്പം സജീവമാകുകയാണ്‌ ആസിഫ്. യുവനടി നസ്രിയയാണ്‌ ആസിഫിന്റെ അടുത്ത നായിക. ഹണി ബീയിലൂടെ സംവിധായകനായി അരങ്ങേറിയ ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘ഐ ആം ടോണി’ എന്ന ചിത്രത്തിലാണ്‌ നസ്രിയ നായികയാകുന്നത്. തമിഴ്‌നടി ആന്‍ഡ്രിയ മലയാളത്തില്‍ എത്തുന്ന മൂന്നാമത്തെ ചിത്രത്തിലും ആസിഫാണ്‌ നായകന്‍. അജിത്‌ പിള്ള സംവിധായകനാകുന്ന മൂശയിലെ കുതിര മീനുകളിലാണ്‌ ഇരുവരും ഒന്നിക്കുന്നത്‌. സണ്ണി വെയ്‌ന്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത്‌ പിള്ളയാണ്‌ സംഗീതസംവിധാനം. അഭിനന്ദന്‍ രാമാനുജന്‍ ക്യാമറ ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News