Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൗ: ഉത്തർപ്രദേശുകാരിയായ സുബിൻ നിഷയുടെ ആദ്യ പ്രസവം നാല് വർഷം മുൻപായിരുന്നു ഒരു ട്രെയിൻ യാത്രയ്ക്കിടെ ആയിരുന്നു ,അതും ഇരട്ട കുട്ടികൾ, ഒരാണും പെണ്ണും. ഇപ്പോൾ ഇതാ രണ്ടാമത്തെ പ്രസവവും ട്രെയിനിൽ തന്നെ, ഇരട്ട ആൺകുട്ടികൾ. എല്ലാവർക്കു ലഭിക്കാത്ത ഈ ഭാഗ്യം കൈവന്നതിൽ സന്തോഷിക്കുകയും ദൈവത്തോട് നന്ദി പറയുകയുമാണ് സുബിനും കുടുംബവും. ഉത്തർപ്രദേശിൽ കുഷിനഗർ എക്സ്പ്രസിലാണ് സംഭവം നടന്നത്. മുംബയിൽ നിന്നും പ്രസവത്തിനായി സ്വന്തം നാടായ ഗോണ്ടയിവലേയ്ക്കു ഭർത്താവ് ഹബീബുല്ലയ്ക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു നിഷ. കുറച്ചു കഴിഞ്ഞപ്പോൾ പ്രസവവേദന തുടങ്ങി. ഹബീഹുല്ല കംപാർട്ട്മെന്രിലെ സ്ത്രീകളെ വിവരം അറിയിച്ചു. എല്ലാവരും നിഷയ്ക്കുള്ള സഹായം നൽകി.വിവരം അറിയിച്ച പ്രകാരം ലക്നൗ സ്റ്റേഷനിൽ മെഡിക്കൽ സംഘം സഹായവുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിലേയ്ക്കു മാറ്റി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് തവണയും ഇത്തരത്തിൽ പ്രസവം നടന്നത് ഈശ്വരാനുഗ്രഹം കൊണ്ടാണെന്നും എല്ലാം നല്ല രീതിയിൽ ആക്കിയതിന് ട്രെയിനിൽ ഉണ്ടായിരുന്നവരോടും ദൈവത്തോടും നന്ദി പറയുന്നു ഹബീബുല്ല.
Leave a Reply