Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2026 10:21 pm

Menu

Published on October 7, 2013 at 11:36 am

സംവിധായകനും നിര്‍മാതാവിനുമെതിരെ പരാതിയുമായി നസ്രിയ

nazriya-a-complaint-against-director

കൊച്ചി: ധനുഷ് നായകനായ തമിഴ് ചിത്രം നയ്യാണ്ടിയുടെ സംവിധായകനും നിര്‍മാതാവിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിലെ നായികയായ മലയാളി നടി നസ്രിയ നസിം. മറ്റൊരാളെ ഉപയോഗിച്ച് ഷൂട്ട്ചെയ്ത രംഗങ്ങള്‍ അനുമതിയില്ലാതെ തൻറെതെന്ന പേരില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് സംവിധായകന്‍ എ. സര്‍കുണത്തിനും നിര്‍മാതാവ് എസ്. കതിരേശനുമെതിരെ പരാതി നല്‍കിയത്.
പരാതിക്ക് ആധാരമായ ഫോട്ടോ ഫേസ്ബുക്കില്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയെങ്കിലും ഒരുമണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമായി. ധനുഷും നസ്രിയയും ചേര്‍ന്നുള്ള ചിത്രവും ഇതിൻറെ ക്ലോസപ് എന്ന മട്ടില്‍ “നസ്രിയ എ ഡിഫറന്റ് ആക്ട്രസ്” എന്ന തലവാചകത്തോടുകൂടി ശരീരഭാഗം കാണിക്കുന്ന ചിത്രവുമാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യമണിക്കൂറില്‍ നാലായിരത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News